sarada-on-film-industry
  • 'പണ്ട് ആളുകള്‍ മൗനം പാലിച്ചു'
  • 'ഇന്നത്തെ തലമുറയ്ക്ക് തുറന്ന് പറയാന്‍ ധൈര്യമുണ്ടായി'
  • 'ഇപ്പോള്‍ ചിന്തിക്കേണ്ടത് വയനാടിനെ പറ്റി'

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ ലൈംഗീകാരോപണങ്ങളില്‍ ആദ്യപ്രതികരണവുമായി കമ്മിറ്റിയംഗം കൂടിയായ ശാരദ. മനോരമ ന്യൂസിലൂടെയാണ് നടി ശാരദ നിലപാട് വ്യക്തമാക്കുന്നത്. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നു. തന്റെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ വിവരം പുറത്തുപറഞ്ഞിരുന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്ക് ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായെന്നും ശാരദ മനോരമ ന്യൂസിനോട് വ്യക്തമാക്കി.

 

അതേസമയം, റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ എന്നും ശാരദ പറയുന്നു. എല്ലാവരും ഇപ്പോള്‍ ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Hema Committee member Sharada says that sexual harassment has always existed in the film industry. Actresses were forced to keep silence at the time due to pride and fear.