TOPICS COVERED

നാടും നഗരവും മാത്രമല്ല ഓണത്തിനെ വരവേല്‍ക്കാന്‍ സെക്രട്ടറിയേറ്റ് അങ്കണവും പൂക്കളാല്‍ അണിഞ്ഞൊരുങ്ങി. ആയിരം കിലോ പച്ചക്കറിയാണ് വിളവെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. സെക്രട്ടറിയേറ്റില്‍ തന്നെ കൃഷിയിറക്കിയതോടെ കൃഷിമന്ത്രിയടക്കമുള്ളവര്‍ക്ക് ചില പാഠങ്ങള്‍ മനസിലായി.

ആയിരത്തി ഇരുനൂറു ചെണ്ടു മല്ലികളാണ് പൂത്തുലഞ്ഞു നില്‍ക്കുന്നത്. ചുറ്റിലും വെണ്ടയും, വഴുതനയും ഉള്‍പ്പെടെ 13 ഇനം പച്ചക്കറികള്‍. ഒന്നരയേക്കറില്‍ സെക്രട്ടറിയേറ്റും, നഗരസഭയും , കൃഷിവകുപ്പും സംയുക്തമായാണ് കൃഷി നടത്തിയത്.

55 ദിവസംകൊണ്ടാണ് പാടത്ത് പൂവും കായും നിറഞ്ഞത്. 

സംഗതിയൊക്കെ ജോറാണെങ്കിലും മുടക്കിയ മുതല്‍ പൂര്‍ണമായും കഷ്ടിച്ച് കിട്ടിയേക്കുമെന്നാണ് പറയുന്നത്. ഇതോടെ കര്‍ഷകരെ കയ്യയച്ച് സഹായിച്ചാലെ കൃഷി നാട്ടില്‍ നില്‍ക്കുകയുള്ളുവെന്നു കൃഷി മന്ത്രിക്കുള്‍പ്പെടെ വലിയ പാഠവും സെക്രട്ടറിയേറ്റിലെ കൃഷി നല്‍കുന്നുണ്ട്

ENGLISH SUMMARY:

A thousand kilos of vegetables are ready to be harvested in the secretariat land