TOPICS COVERED

ആലപ്പുഴ കലവൂരിൽ 73കാരിയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ കൊലപാതകത്തിനു മുൻപ് കുഴിയെടുത്തത്തായി പൊലീസ് നിഗമനം. മാത്യൂസും ശർമിളയും സ്ഥിരം മദ്യപാനികൾ എന്നും സുഭദ്രയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും കുടുംബം. പ്രതികൾക്കായുള്ള അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച്‌ പൊലീസ്. 

ത് കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിന് മുൻപ് പ്രതികൾ കുഴിയെടുത്തു. കുഴിയെടുക്കാൻ വന്നപ്പോൾ കൊല്ലപ്പെട്ട സുഭദ്രയെ കണ്ടിരുന്നുവെന്നും കുഴിയെടുത്തയാൾ പൊലീസിനു മൊഴി നൽകിയതയാണ് സൂചന. സുഭദ്രയുടെ കൊലപാതകം സ്വർണത്തിന് വേണ്ടി മാത്രമായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. സുഭദ്രയുടെ സ്വർണാഭരണങ്ങൾ ആലപ്പുഴയിലും ഉഡുപ്പിയിലും ശർമിള പണയം വെച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്നു മാത്യുവിന്റെ കുടുംബം പറയുന്നു. ആന്റി എന്നാണ് ശർമിള സുഭദ്രയെ കുടുംബത്തിന് പരിചയപ്പെടുത്തിയിരുന്നത്. ശരണ്യയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ ഇവർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നും കുടുംബം പറയുന്നു. ഇരുവരും സ്ഥിരം മദ്യപാനികളാണ്.  പ്രതികൾ ഉഡുപ്പിയിൽ ഒളിവിൽ ഉണ്ടെന്ന വിവരമായിരുന്നു പൊലീസിനുണ്ടായിരുന്നത്. എന്നാൽ അന്വേഷണ സംഘത്തിന് ഇപ്പോഴും ഇവരിലേക്കെത്താൻ സാധിച്ചിട്ടില്ല. സുഭദ്രയുടെ പോസ്റ്റ്മോർട്ടം നടപടികൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

Alappuzha kalavoor subadra murder case