TOPICS COVERED

തനിക്കെതിരായ പീഡനപരാതിയിലെ ഗൂഢാലോചനയില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നിവിന്‍പോളി. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കടക്കം നിവിന്‍ വീണ്ടും പരാതി നല്‍കി. പരാതി വ്യാജമാണെന്നും ഏതന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും നിവിന്‍ വ്യക്തമാക്കി. 

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടന്ന് ചൂണ്ടിക്കാട്ടി ഒരാഴ്ച മുന്‍പ് നിവിന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി പരാതിക്കാരിയെയും ഭര്‍ത്താവിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പീഡനം നടന്ന സമയം സിനിമഷൂട്ടിങ്ങിലാണെന്ന് തെളിയിക്കുന്ന രേഖകളും ചിത്രങ്ങളും നിവിന്‍ കൈമാറിയിരുന്നു. 

ENGLISH SUMMARY:

Malayalam actor Nivin Pauly has raised concerns that the recent sexual harassment complaint against him might be part of a larger conspiracy,