rash-driving

ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ അപകടകരമായ ‌ഡ്രൈവിങ് തുടരുന്നു. കണ്ണൂർ കാഞ്ഞിരോട് നെഹർ കോളജ് വിദ്യാർഥികളാണ് ഒടുവിൽ ഡോറിൽ കയറിയിരുന്ന് യാത്ര ചെയ്തത്. സംഭവത്തിൽ മൂന്ന് വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.

 

കോഴിക്കോട് ഫാറൂഖ് കോളജിന് ശേഷം വീണ്ടും സമാനതരത്തിൽ ഓണാഘോഷം. ജീവൻ പണയം വെച്ച് കാറുകളുടെ ഡോറുകളിൽ കയറിയിരുന്ന് ആരവം മുഴക്കുന്ന വിദ്യാർഥികൾ.. ചിലർ വാഹനത്തിന് മുകളിൽ. കാഞ്ഞിരോട് നെഹർ ആർട്സ് ആൻഡ് സയൻസ് കോളജിൽ കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷത്തിൽ നിന്നാണീ കാഴ്ച. ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയ്ക്കിറങ്ങിയത്. ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമെ വിദ്യാർഥികൾ നിർബന്ധിത സാമൂഹ്യസേവനം ചെയ്യണമെന്നും എടപ്പാളിലെ ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലെ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചു.

റോഡ‍ുകളിലേക്ക് അതിരുവിട്ടെത്തുന്ന ഓണാഘോഷം നിരീക്ഷിക്കാൻ മോട്ടോർ വാഹന വകുപ്പ് തുനിഞ്ഞിറങ്ങിയിട്ടുണ്ട്. കർശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.