ഓണത്തിന് നാട്ടിലെത്താൻ കാത്തിരുന്നവരെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുരുക്കി എയർഇന്ത്യ. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് ഇന്നലെ രാത്രി പുറപ്പെടേണ്ട വിമാനം പന്ത്രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഒരുക്കാത്ത വിമാനകമ്പനി അധികൃതർ ഭീഷണിപ്പെടുത്തിയെന്നും യാത്രക്കാർ.
ഇന്നലെ രാത്രി 9മണിക്ക് പുറപ്പെടേണ്ട വിമാനം യാത്ര ആരംഭിച്ചത് ഇന്ന് രാവിലെ ഒൻപതിന്. വിമാനത്താവളത്തിൽ കുടുങ്ങിയ കുട്ടികളും മുതിർന്നവരും ഗർഭിണികളും അടങ്ങുന്ന യാത്രക്കാരോട് വിമാന കമ്പനി ഒരു കനിവും കാട്ടിയില്ല. നട്ടംതിരിഞ്ഞ് ക്ഷമ നശിച്ചയാത്രക്കാർ രോഷകുലരായിട്ടും നിസംഗത.
ഓണത്തിന് നാട്ടിലെത്താൻ ഉയർന്ന നിരക്കും നൽകി ടിക്കറ്റെടുത്തവരാണു ഏറെയും. വിമാനം കൊച്ചിയിലെത്തിയപ്പോൾ പകർത്തിയ ദൃശ്യങ്ങൾ മൊബൈലിൽ ഡിലീറ്റ് ചെയ്യണമെന്ന് അവശ്യപ്പെട്ട് ഭീഷണി. വിമാനകമ്പനിക്കെതിരെ വ്യോമയാന മന്ത്രാലയത്തിന് യാത്രക്കാർ പരാതിനൽകും.