Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

വയനാട്ടിലെ ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഓണം അർത്ഥവത്താക്കണമെന്ന് മുഖ്യമന്ത്രി. 

ഫെയ്സ്ബുക്ക് വിഡിയോയിലൂടെ മലയാളികൾക്ക് ഓണ സന്ദേശം നൽകവേയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വയനാടിനെപ്പറ്റി എടുത്തു പറഞ്ഞത്. ദുരന്തമുണ്ടായ വയനാടിനെ ചേർത്തു പിടിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഇത്തവണത്തെ ഓണസന്ദേശം. 

ഇത്തവണ ഓണമെത്തുന്നത്  ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപ്പൊട്ടലിന് പിന്നാലെയാണ്. ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണം ഇത്തവണത്തെ ഓണാഘോഷവേള. വയനാട്ടിനെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കുവാനുമുള്ള പരിശ്രമത്തിലാണ് സംസ്ഥാനം. 

ഉപജീവനമാർഗ്ഗം തിരികെപ്പിടിക്കാനും വീടുകള്‍ പുനർനിർമ്മിക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ഭേദചിന്തകൾക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കാൻ മാനുഷരെല്ലാരും ഒന്നു പോലെ എന്ന് പഠിപ്പിക്കുന്ന ഓണസങ്കൽപ്പം പ്രചോദനമാവട്ടെ– മുഖ്യമന്ത്രി ഫെയ്സ്ബുക്കിലിട്ട വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ENGLISH SUMMARY:

CM Pinarayi Vijayan's Onam message