കോഴിക്കോട് പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനത്തിലേക്ക് തുരത്തി. കാര്യമായ നാശനഷ്ടങ്ങളൊന്നും ആന വരുത്തിയില്ലെന്നതാണ് ആശ്വാസം. ആന കാട് കയറിയെങ്കിലും നാട്ടുകാരുടെ ഭീതി ഒഴിഞ്ഞിട്ടില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പുലർച്ചെ പെരുവണ്ണാമൂഴി വനമേഖലയിൽ നിന്നാണ് ആന ജനവാസ മേഖലയിലിറങ്ങിയത്. നാട്ടിലാകെ ആന ഭീതി പരന്നതോടെ ഓണാഘോഷവും വെള്ളത്തിലായി. സമീപത്തെ കുന്നിൻ മുകളിൽ നിലയുറപ്പിച്ച ആന ഉച്ചയോടെ വീണ്ടും ജനവാസമേഖലയിലിറങ്ങി . തുടർന്ന് പൈതോത്ത് പള്ളിത്താഴെ പന്തിരിക്കര ഭാഗങ്ങളിൽ മണിക്കൂറുകളോളം ആന നിലയുറപ്പിച്ചു.
വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് കുറ്റ്യാടി പുഴയിലൂടെ ആനയെ പെരുവണ്ണാമുഴി വനമേഖലയിലേക്ക് കടത്തിവിട്ടത്.