കേന്ദ്ര സർക്കാരിന്‍റെ പരിസ്ഥിതിലോല മേഖലാ മാപ്പിൽ ജനവാസമേഖല ഉൾപ്പെട്ടതോടെ ആശങ്കയിലാണ് കോഴിക്കോട്ടെ മലയോര ജനത. ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാതെ ആറാംതവണയും കരട് വിജ്ഞാപനം ഇറക്കിയതിൽ പ്രതിഷേധവും ശക്തമാണ്. സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തും കാർഷിക സംഘടനകളും പ്രതിഷേധത്തിലാണ്.  

ജനവാസ മേഖല ഒഴിവാക്കി, വനഭൂമി മാത്രം ഇഎസ്എയിൽ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് പഞ്ചായത്തുകൾ സർക്കാരിനു മാസങ്ങൾക്കു മുൻപ‌ു സമർപ്പിച്ചതാണ്. എന്നാൽ സംസ്ഥാന സർക്കാർ വീണ്ടും ജനവാസ മേഖല ഉൾപ്പെടുത്തി മാപ്പ് പ്രസിദ്ധീകരിച്ചതാണ് ഇപ്പോഴത്തെ ആശങ്ക. ജനങ്ങളെ തെറ്റിദ്ധരിക്കുന്ന മാപ്പാണ് പുറത്തിറക്കിയതെന്ന് ആരോപിച്ച് കർഷക സംഘടന സംസ്ഥാന സർക്കാരിന് കൂട്ടമായി കത്തയച്ചു പ്രതിഷേധിച്ചു.  

ENGLISH SUMMARY:

Kozhikode's hilly population is included in the central government's eco-sensitive zone map