നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിംകാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ, അതിന്റെ വിവരം കോടതിയില്‍ നല്‍കണം. രണ്ട് ആള്‍ജാമ്യം, ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, പ്രതി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിധി വിട്ടുപോകരുതെന്നും അടക്കമുള്ളവയാണ് ഉപാധികള്‍. മറ്റു പ്രതികളുമായി ബന്ധം പുലര്‍ത്തരുതെന്നും സെഷന്‍സ് കോടതി
പള്‍സര്‍ സുനിയുടെ ജീവന് ഭീഷണി ഉണ്ടാകാമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. ഇതെന്തുകൊണ്ട് സുപ്രീംകോടതിയില്‍ പറഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാടിനോടുള്ള കോടതിയുടെ മറുചോദ്യം. ജാമ്യം അതിജീവിതയുടെ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കരുത്. പള്‍സര്‍ സുനിക്ക് കര്‍ശന ജാമ്യവ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിക്ക് നീണ്ട ഏഴരവര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.