പി.വി.അന്‍വറിനെതിരെ പ്രസ്താവന ഇറക്കി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. അന്‍വറിന്റെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. അന്‍വറിന്റെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്കുള്ള ആയുധമാവുകയാണ്. സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. അന്‍വര്‍ നിലപാട് തിരുത്തണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെടുന്നു. പി.വി.അന്‍വറിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുമായി പി.ജയരാജനും വി.ശിവന്‍കുട്ടിയും. പോസ്റ്റിന് താഴെ അന്‍വറിന് പിന്തുണയുമായി സൈബര്‍ സഖാക്കളും രംഗത്തെത്തി.
അതേസമയം, പി.വി.അന്‍വറിനെ സ്വാഗതം ചെയ്ത് നിലമ്പൂരിലെ ലീഗ് നേതൃത്വം. പി.വി.അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമെന്ന് മണ്ഡലം പ്രസിഡന്‍റ് ഇക്ബാല്‍ മുണ്ടേരി . നാടിന്‍റെ നന്മയ്ക്കായി ഒരുമിച്ച് പോരാടാമെന്നും ഫെയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റ് ചര്‍ച്ചയായതോടെ ഇക്ബാൽ മുണ്ടേരിക്കെതിരെ നടപടിയെടുക്കണമെന്ന് ലീഗിനുള്ളിൽ ആവശ്യം ഉയര്‍ന്നു.
നേതൃത്വവുമായി ആലോചനയില്ലാതെയാണ് ഇക്ബാൽ മുണ്ടേരി അൻവറിനെ സ്വാഗതം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. നേതാക്കൾ ഇടപെട്ടതോടെ പോസ്റ്റ് പിൻവലിച്ചു. ലീഗ് അണികൾക്കിടയിൽ നിന്ന് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് പോസ്റ്റ് പിൻവലിച്ചത്. അതേസമയം ഇങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് അറിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അതേസമയം, അന്‍വറിനെ മുഖ്യമന്ത്രിക്ക് ഭയമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ജി.സുധാകരന്‍. നാണവും മാനവും ഉണ്ടെങ്കില്‍ പി.വി. അന്‍വറിനെ എല്‍ഡിഎഫ് പുറത്താക്കിയേനെ. അന്‍വര്‍ സര്‍ക്കാരിനെതിരെ പലതും പുറത്ത് വിടുമെന്ന ഭയം മൂലമാണ് പുറത്താക്കാത്തത്. പി.വി.അന്‍വര്‍ തെറ്റു തിരുത്തി വന്നാല്‍ കോണ്‍ഗ്രസില്‍ എടുക്കുന്നത് ആലോചിക്കാമെന്നും കെപിസിസി അധ്യക്ഷന്‍.