kerala-secretariat-film-shooting

സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണങ്ങൾക്ക് പായ്ക്കപ്പ്. സിനിമാ ,സീരിയൽ ചിത്രീകരണങ്ങൾ അനുവദിക്കേണ്ടതില്ലെന്ന  മുൻതീരുമാനം കർശനമായി നടപ്പാക്കാൻ  സർക്കാർ  തീരുമാനമെടുത്തു. പക്ഷേ ഇതിനു നൽകുന്ന വിശദീകരണങ്ങൾ പലതാണ്. പൈതൃക കെട്ടിടങ്ങളാണ് സെക്രട്ടറിയേറ്റ് വളപ്പിലുള്ളത്.

Also Read: കൂടുതല്‍ പറയാനില്ല; എല്ലാം വഴിയേ മനസിലാകും: ജയസൂര്യ

ചിത്രീകരണ സമയത്ത് ഇതിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതകളുണ്ട്. മാത്രമല്ല  സിനിമാ ചിത്രീകരണം നടക്കുമ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ കൂടുതൽ വാഹനങ്ങൾ പാർക്കു ചെയ്യേണ്ടിയും വരും. ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നത് മാലിന്യ പ്രശ്നങ്ങളുമുണ്ടാക്കും.

ഇതെല്ലാം കണക്കുകൂട്ടി  ഷൂട്ടിങ് വിലക്കുന്നെന്നാണ് പുറത്തു പറയുന്നത്. എന്നാൽ സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമമുണ്ടായി എന്ന യുവനടിയുടെ പരാതിയാണ് പെട്ടെന്നൊരു വിലക്കിന് പ്രേരണയായത്. നടൻ ജയസൂര്യയ്ക്കെതിരെയാണ് യുവനടി പരാതി നൽകിയത്.

Also Read: ലൊക്കേഷനില്‍വച്ച് ലൈംഗികാതിക്രമം; ജയസൂര്യയ്ക്കെതിരെ ഒരു കേസ് കൂടി

സെക്രട്ടേറിയറ്റിൽ ഷൂട്ടിങ് നടക്കുന്നതിനിടെ ജയസൂര്യയിൽ നിന്ന് മോശം പെരുമാറ്റമുണ്ടായെന്നായിരുന്നു പരാതി. സിനിമാ ഷൂട്ടിങ്ങിനിടെയാണെങ്കിൽ കൂടിയും ഭരണസിരാ കേന്ദ്രം ഒരു നിയമവിരുദ്ധ പ്രവർത്തനത്തിന് വേദിയായെന്ന ആക്ഷേപം നാണക്കേടുണ്ടാക്കിയെന്നണ് പൊതുവിലയിരുത്തൽ. 

ഈ സാഹചര്യത്തിൽ പുതിയൊരു ഉത്തരവിലൂടെ ചിത്രീകരണ വിലക്കിന് പൊതുഭരണ വകുപ്പ് നടപടി തുടങ്ങിയിരുന്നു. ചിത്രീകരണങ്ങൾക്ക് വിലക്കേർപ്പെടുത്തി 2022ൽ ഒരു സർക്കൂലർ പുറത്തിറക്കിയിരുന്നു. ഇത്  കർശനമായി നടപ്പാക്കാനാണ് ഇപ്പോൾ എടുത്തിട്ടുള്ള തീരുമാനം.

പൊലീസ് ആക്ട് 3 (2) പ്രകാരം പ്രത്യേക സുരക്ഷാ മേഖലയായാണ് സെക്രട്ടറിയേറ്റിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച വൺ എന്ന സിനിമയാണ് അവസാനമായി സെക്രട്ടറിയേറ്റില‍ ചിത്രീകരിച്ചത്. 2020 ലായിരുന്നു ചിത്രീകരണം.

ENGLISH SUMMARY:

Cinema shooting in Kerala Secretariat prohibited.