cpi

TOPICS COVERED

പൂരം അന്വേഷണ റിപ്പോര്‍ട്ട് വൈകിയതില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെ വിടാതെ സിപിഐ.  റിപ്പോര്‍ട്ട് വൈകിയത് ആസൂത്രിതമാണെന്നും സംശയം സ്വാഭാവികമാണെന്നും ജനയുഗത്തിലെ എഡിറ്റോറിയലിലൂടെ സിപിഐ വിമര്‍ശിച്ചു.  തൃശൂര്‍ പൂരം അലങ്കോലമായെന്നത് വസ്തുതയെന്നും കുറ്റവാളികള്‍ ആരായാലും പുറത്തുവരണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു .

 

 പൂരം കലങ്ങിയതില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി തുടര്‍തീരുമാനമെടുക്കുന്നത് കാത്തിരിക്കുകയാണ് സിപിഐ. എ ആര്‍ അജിത്കുമാറിന്‍റെ റിപ്പോര്‍ട്ടിനപ്പുറം തുടരന്വേഷണം വേണം എന്നതാണ്  സിപിഐ നിലപാട്. ഇതിനായി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം പുറത്തുവരാന്‍ കാക്കുകയാണ് സിപിഐ. ഉള്ളടക്കം എന്തായാലും അന്വേഷണ റിപ്പോര്‍ട്ട് വൈകിയത് ആസുത്രിതമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ. റിപ്പോര്‍ട്ടിന്‍റെ വൈകിയതിന്‍റെ  കാലതാമസത്തിന്‍റെ കാരണങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ആമുഖത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി  ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.   തൃശൂര്‍ ഉണ്ടായിട്ടും  പൂരം അലങ്കോലമായതപ്പോള്‍  ADGP ഇടപെടാത്തത് ദുരൂഹമാണെന്ന് സിപിഐ തുറന്നടിക്കുന്നു. സി.പി.ഐയുമായി പ്രശ്നമുണ്ടെങ്കില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. 

തൃശൂര്‍ പൂരം റിപ്പോര്‍ട്ടിന്‍റെ ഉള്ളടകത്തില്‍ അതൃപിയുണ്ടെങ്കില്‍ ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് തന്നെ അറിയിക്കണമെന്നാണ് സിപിഐക്കുള്ളിലെ വികാരം . ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എം ആര്‍ അജിത്കുമാറിനെ  നീക്കണമെന്ന് നിലപാട് സിപിഐ വീണ്ടും ആവര്‍ത്തിക്കും.

CPI says the delay in the report is deliberate and suspicion is natural: