ഒന്നാം തീയതിയും ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി പൊതു അവധിയും പ്രമാണിച്ച് സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസങ്ങള്‍ ‘ഡ്രൈ ഡേ’. വരുന്ന രണ്ടു ദിവസത്തേക്ക് ബെവ്‌കോ അവധിയായിരിക്കും. സ്‌റ്റോക്കെടുപ്പ് കാരണം ഇന്ന് രാത്രി ഏഴ് മണിക്ക് തന്നെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടക്കും. രാത്രി 11 മണി വരെ ബാറുകള്‍ പ്രവര്‍ത്തിക്കും. ഈ മാസം അവസാനവും രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേയാകും. ഒക്ടോബര്‍ 31ന് ദീപാലവിയാണ്. അന്ന് പൊതു അവധി. പിറ്റേദിവസം ഒന്നാം തീയതിയും.