നെഹ്റു ട്രോഫി വള്ളംകളി ഫൈനലിലെ വിധി നിർണയത്തെച്ചൊല്ലിയുള്ള വിവാദം തീരുന്നില്ല. കാരിച്ചാലിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായ വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് കലക്ടർക്കും സബ് കലക്ടർക്കും പരാതി നൽകിയതിന് പിന്നാലെ അനീതി കാട്ടിയെന്ന ആരോപണം പരസ്യമായി ഉയർത്തി. സ്റ്റാര്‍ട്ടിങ്ങില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് മൂന്നാം സ്ഥാനക്കാരായ നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ടു ക്ലബും രംഗത്തെത്തി.
Also Read : നെഹ്റുട്രോഫി വള്ളംകളി; വിജയം തര്‍ക്കത്തില്‍; വിബിസി കലക്ടര്‍ക്ക് പരാതി നല്‍കി
നെഹ്റുട്രോഫി ഫൈനലിൽ 0.005 മില്ലി സെക്കൻഡ് വ്യത്യാസത്തിലാണ് കാരിച്ചാലിന് പിന്നാൽ വീയപുരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഫൈനൽ ഫലം പുനപരിശോധിക്കണം എന്നാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബിന്‍റെ ആവശ്യം. തിടുക്കത്തിൽ ഫലം പ്രഖ്യാപിച്ചതില്‍ രാഷ്ട്രീയ ഇടപെടലും ആരോപിക്കുന്നു.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് കോച്ചിന്‍റെ സുഹൃത്തുക്കളാണ് സമയം നോക്കിയതെന്നും. പനംതുഴകൾ മാത്രം ഉപയോഗിക്കണമെന്ന നിയമം അവർ ലംഘിച്ചെന്നും വില്ലേജ് ബോട്ട് ക്ലബ് ഭാരവാഹികൾ ആരോപിച്ചു. നെഹ്രുട്രോഫി ഫൈനലിലെ സ്റ്റാർട്ടിങ് അപാകത മൂലം ട്രോഫി നഷ്ടപ്പെട്ടെന്ന് ആരോപിച്ച് നടുഭാഗം ചുണ്ടൻ വള്ളസമിതിയും പരാതി നൽകി.