അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി കുടുംബം. നാലാമത്തെ മകനായി അര്‍ജുന്റെ മകനെ വളര്‍ത്തുമെന്ന് പറഞ്ഞത് വേദനിപ്പിച്ചു. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ടുകള്‍ ഞങ്ങള്‍ക്ക് വേണ്ട. ഈ ചൂഷണം തുടര്‍ന്നാല്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കേണ്ടിവരും. പബ്ലിസിറ്റിക്കായി ചിലര്‍ മനാഫിനൊപ്പം പണം നല്‍കാനെത്തി. ഞങ്ങള്‍ക്കുവേണ്ടി മനാഫ് ഫണ്ട് ശേഖരിക്കേണ്ട ആവശ്യമില്ല. ഇനി തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അര്‍ജുനെവച്ച് ഇപ്പോഴും മനാഫ് ചൂഷണം തുടരുന്നുവെന്ന് കുടുംബം. മല്‍പെയുടെയും മനാഫിന്റെയും നടപടികള്‍ നാടകമെന്നും സഹോദരീഭര്‍ത്താവ്. രണ്ട് പേര്‍ക്കും യുട്യൂബ് ചാനലുണ്ട്, കാഴ്ചക്കാരെ കൂട്ടുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തില്‍ മനാഫ് ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. മനാഫിന്റെ സഹോദരന്‍ മുബീന്‍ ആത്മാര്‍ഥമായി നിന്നെന്നും കുടുംബം. Read Also: ‘അവരുടെ ലക്ഷ്യം യുട്യൂബ് വ്യൂസ്’; മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം

കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നുവന്ന് അര്‍ജുന്റെ ഉറ്റവര്‍. 75,000 രൂപ ശമ്പളമുണ്ടെന്ന് വരെ പ്രചാരണം നടക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം അതിരുകടക്കുന്നുവെന്നും കുടുംബം. 

ENGLISH SUMMARY:

The family of Arjun, has turned against the lorry owner Manaf