കൊച്ചിയില്‍ ആത്മഹത്യ ചെയ്ത സിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം പി. തമ്പി മരണത്തിന് മുന്‍പ് സുഹൃത്തുക്കള്‍ക്കയച്ച വാട്സാപ്പ് സന്ദേശം മനോരമ ന്യൂസിന് ലഭിച്ചു. എല്‍സി സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ തമ്പി ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടി ജീവിതം അവസാനിപ്പിക്കുമെന്ന് എല്‍സി സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചുവെന്നും സന്ദേശത്തിലുണ്ട്. എന്നാല്‍ മരണത്തില്‍ ബന്ധമില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിശദീകരണം. വ്യക്തിപരമായ സാമ്പത്തിക ഇടപടുകളിലെ പ്രശ്നങ്ങളാണ് തമ്പി നേരിട്ടതെന്ന് ഏരിയ സെക്രട്ടറി ടി.ആര്‍. ബോസ് മനോരമ ന്യൂസിനോട് പറഞ്ഞു.