സിപിഎം മുഖ്യമന്ത്രിയെ പേടിക്കുന്നുവെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. നട്ടെല്ലുള്ള ഒരു കമ്യൂണിസ്റ്റ് നേതാവും പാര്‍ട്ടിയിലില്ല. പിണറായി മുഖ്യമന്ത്രിപദം ഒഴിയണം. മുഹമ്മദ് റിയാസോ മകന്‍ വീണയോ പകരം വരട്ടെ.
കെ.ടി. ജലീല്‍ നില്‍ക്കുന്നത് സ്വന്തം കാലിലല്ല. ഞാന്‍ നില്‍ക്കുന്നത് സ്വന്തം കാലിലാണ്. അദ്ദേഹത്തിന് അത്ര ശേഷിയേയുള്ളൂവെന്നും അന്‍വര്‍ പരിഹസിച്ചു. ആവശ്യമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ മടിക്കില്ല. പോരാട്ടം തുടരാന്‍ എംഎല്‍എ പദവി നിയമപരമായി തടസമെങ്കില്‍ ഒഴിയും. നിയമസഭയില്‍ സ്പീക്കര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തുപോയി ഇരിക്കും. പാര്‍ട്ടി രൂപീകരണം യോഗം ഞായറാഴ്ച വൈകിട്ട് മഞ്ചേരി ബൈപ്പാസില്‍ വച്ചുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു എടവണ്ണ ഒതായിയിലെ വസതിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു എംഎല്‍എ.