vehicle-registration

ഇനി വാഹനഉടമയുടെ സൗകര്യാര്‍ത്ഥം സംസ്ഥാനത്തെ ഏത് മോട്ടോര്‍വാഹന ഓഫീസിലും പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും വിധം കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ മാറ്റം വരുത്തുന്നു.  ഉടമയുടെ മേല്‍വിലാസ പരിധിയിലെ ഓഫീസില്‍ മാത്രമാണ് ഇപ്പോള്‍ രജിസ്ട്രേഷന്‍ അനുവദിച്ചിട്ടുള്ളത്. 

ഭേദഗതി വന്നാല്‍ ഇഷ്ടമുള്ള രജിസ്ട്രേഷന്‍ സീരീസ് തിരഞ്ഞെടുക്കാനാകും. ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്ക് മാറിത്താമസിക്കേണ്ടി വരുന്നവര്‍ക്ക് സൗകര്യപ്രദമാകും പുതിയ പരിഷ്കാരം. എവിടെ നിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ മേല്‍വിലാസ പരിധിയിലെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഇപ്പോഴുണ്ട്. 

ഓഫീസ് അടിസ്ഥാനത്തില്‍ പ്രത്യേക രജിസ്ട്രേന്‍ അനുവദിക്കുന്ന രീതിയാണ് സംസ്ഥാനത്തുള്ളത്.  പകരം ബി.എച്ച് രജിസ്ട്രേഷന്‍ മാതൃകയില്‍ സംസ്ഥാനത്തിന് ഒറ്റ രജിസ്ട്രേഷന്‍ സീരീസാണ് കേന്ദ്രം ശുപാര്‍ശ ചെയ്യുന്നത്.  ഇതിന് വഴിയൊരുക്കുന്നതാണ് പുതിയഭേദഗതി. 

A new vehicle can be registered at any motor vehicle office in the state:

A new vehicle can be registered at any motor vehicle office in the state. for the convenience of the vehicle owner, the Central Motor Vehicle Act is being amended