TOPICS COVERED

പത്തനംതിട്ട പന്തളത്ത് സീരിയൽ നടി ഓടിച്ച കാർ മറ്റു 2 വാഹനങ്ങളിൽ ഇടിച്ചു അപകടം. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി . വ്യാഴാഴ്ച വൈകിട്ട് 6ന് കുളനട ടിബി ജംക്‌ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻപിലായിരുന്നു അപകടം. സീരിയൽ നടിയായ  തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നടി മദ്യലഹരിയിലായിരുന്നു വാഹനമോടിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

വൈദ്യപരിശോധനയ്ക്ക് ശേഷം മദ്യപിച്ച് വാഹനം ഓടിച്ചതിന് നടിക്കെതിരെ പൊലീസ് കേസെടുത്തു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. നടി രജിതയ്‌ക്കൊപ്പം സുഹൃത്തായ തിരുവനന്തപുരം വെമ്പാലവട്ടം സ്വദേശി രാജു (49) ഉണ്ടായിരുന്നു.

നടിക്കെതിരെ പൊലീസ് കേസെടുത്തു. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമാണ് നടി ഓടിച്ചിരുന്ന വാഹനം  ഇടിച്ചത്. വാഹനത്തിൽ നിന്നും മദ്യക്കുപ്പിയും മറ്റും കണ്ടെടുത്തു.

Serial actress arrested for drunken driving and accident:

The car driven by the serial actress collided with 2 other vehicles in Pathanamthitta Pandalam. Following the accident, there was a traffic jam on MC Road for an hour. After the medical examination, the police filed a case against the actress for driving under the influence of alcohol.