sabarimala-04

ശബരിമലയില്‍ ദർശനത്തിന് ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാൻ തീരുമാനം. ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 

 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രമാകുമ്പോള്‍ ഉയരുന്ന സംശയങ്ങള്‍ നിരവധിയാണ്. 

അതേസമയം, എ.ഡി.ജി.പി എംആര്‍.അജിത്കുമാറിനെ ശബരിമല അവലോകനയോഗത്തില്‍ നിന്ന് ഒഴിവാക്കി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പങ്കെടുക്കേണ്ട യോഗത്തില്‍ നിന്ന് ഒഴിവാക്കിയത് നടപടിക്ക് മുന്നോടിയെന്ന് സൂചന.എം.ആര്‍.അജിത്കുമാറിനെ മുഖ്യമന്ത്രി കൈവിട്ട് തുടങ്ങുന്നതിന്റെ സൂചനകള്‍ വ്യക്തമായി. ഒരുമാസം മാത്രം അകലെയുള്ള ശബരിമല സീസണിന്റെ നിര്‍ണായക അവലോകനയോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. ശബരിമല കോര്‍ഡിനേറ്റര്‍ പദവിയും ക്രമസമാധാന ചുമതലയുമുള്ളതിനാല്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടത് ‌അജിത്കുമാറായിരുന്നു. 

എന്നാല്‍ ഡി.ജി.പി ദര്‍വേഷ് സാഹിബും എ.ഡി.ജി.പിമാരായ മനോജ് എബ്രഹാമും എസ്.ശ്രീജിത്തുമാണ് പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അജിത്കുമാര്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷമുണ്ടായ അഭിപ്രായവ്യാത്യാസം കാരണം ശബരിമലയുടെ ചുമതലയില്‍ നിന്ന് അജിത്കുമാറിന് ഒഴിവാക്കണമെന്ന ആഗ്രഹം ദേവസ്വം ബോര്‍ഡും പ്രകടിപ്പിച്ചിട്ടുണ്ട്. ഇതും അജിത്കുമാറിന് തിരിച്ചടിയായി. 

ENGLISH SUMMARY:

Online booking compulsory for Sabarimala pilgrims darshan this year