കാറില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ദേശം നടപ്പാക്കില്ലെന്ന് മന്ത്രി ഗണേഷ്കുമാര്‍. ഫൈന്‍ അടിക്കാനും ഉദ്ദേശ്യമില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഗതാഗത കമ്മിഷണറുടെ നിര്‍ദേശം ബോധവല്‍ക്കരണം എന്ന നിലയില്‍. രാജ്യത്ത് മുഴുവന്‍ നടപ്പാക്കുമ്പോള്‍ കേരളത്തിലും നടപ്പാക്കു. ഇവിടെ മാത്രമായി നടപ്പാക്കാന്‍ ഉദേശിക്കുന്നില്ല. ആക്ടില്‍ പറയുന്നതെല്ലാം നടപ്പാക്കിയാല്‍ കേരളത്തില്‍ വണ്ടിയോടിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Transport Minister Ganesh Kumar said that government will not implement special seats for children in cars now