മുന്‍ ഡി.ജി.പി. ആര്‍.ശ്രീലേഖ ബി.ജെ.പിയില്‍. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ശ്രീലേഖയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളാണ് ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ പരിശോധിക്കട്ടെയെന്നും അവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

നിയമസഭയില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ ആര്‍.എസ്.എസ് ബാന്ധത്തെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെയാണ്, സംസ്ഥാനത്തെ ആദ്യ വനിത ഐ.പി.എസ്. ഓഫിസറും അഗ്നിശമനസേന, ജയില്‍ ഡി.ജി.പിയുമായിരുന്ന ആര്‍.ശ്രീലേഖ വഴുതക്കാട്ടെ സ്വവസതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി അംഗത്വ ക്യാംപെയിനോടനുബന്ധിച്ച് ശ്രീലേഖയുമായി ബ.ജെ.പി നേതാക്കള്‍ നേരത്തെ ആശ്യവിനിമയം നടത്തിയിരുന്നു.

ബി.ജെ.പിയില്‍ ചേരാന്‍ കാരണം മോദിപ്രഭാവമെന്ന് ശ്രീലേഖ. സമൂഹമാധ്യമങ്ങളിലൂടെയുള്ള ശ്രീലേഖയുടെ തുറന്നുപറച്ചിലുകള്‍ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ പരിശോധിക്കട്ടെയെന്നും ശ്രീലേഖ മനോരമ ന്യൂസിനോട്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍കാണാന്‍ ശ്രമിക്കുമെന്നും ശ്രീലേഖ. 

ENGLISH SUMMARY:

R Sreelekha IPS joined in BJP