കോഴിക്കോട് തിരുവമ്പാടിയിൽ 14 വയസ്സുകാരിയെ കാണാതായതില്‍ പൊലീസിനെതിരെ കുടുംബം. പരാതിയുമായി ചെന്നപ്പോള്‍ വീട്ടുകാരെ കുറ്റക്കാരാക്കാന്‍ ശ്രമിച്ചെന്നും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ വീട്ടുകാരോട് പറഞ്ഞെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായിട്ട് ആറുദിവസം പിന്നിടുന്നു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 10 മണിക്കാണ് ഡാൻസ് പഠിക്കാൻ എന്നു പറഞ്ഞു സേക്ര ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി സഫ വീട്ടിൽ നിന്നും പോകുന്നത്. ഏറെ വൈകിയും വീട്ടിലെത്താതപ്പോൾ കുടുംബം പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി.
കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ സിസിടിവി പരിശോധിക്കാൻ പോലും പോലീസ് തയ്യാറായില്ല.കുട്ടിയുടെ സഹോദരിയുടെ സുഹൃത്തായ ഇടുക്കി സ്വദേശി സഫയെ കടത്തിക്കൊണ്ടു പോയതാണെന്നും കുടുംബത്തിന് സംശയമുണ്ട്.
സഫയുടെ കയ്യിലുള്ള ഫോൺ അവസാനം ലൊക്കേഷൻ കാണിച്ചത് പാലക്കാട് ആണ്. അതിനാൽ കുട്ടി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം.