ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി ഉഷയ്ക്കെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം. ഈ മാസം 25ന് ചേരുന്ന യോഗത്തില്‍ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യും. രാജ്യത്തെ കായികരംഗത്തിന് ദോഷമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ഭരണഘടന കാറ്റില്‍പ്പറത്തിയെന്നുമാണ് ആരോപണം. 15 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ 12 പേരും ഉഷയ്ക്കെതിരാണ്.
ഉഷയും എക്സിക്യുട്ടീവ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കം അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സ്ഥിതിയിയിലാണ് നിലവിലുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായുള്ള സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഐ.ഒ.എക്ക് നഷ്ടംവരുത്തിയെന്ന സി.എ.ജിയുടെ കണ്ടെത്തലും വിവാദമായിരുന്നു. ഐഒഎയുടെ ആദ്യ വനിതാ അധ്യക്ഷയായി ചുമതലയേറ്റ് രണ്ട് വര്‍ഷമാകുമ്പോഴാണ് ഉഷയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന് നിലനില്‍പ്പ് പ്രതിസന്ധിയിലായിരിക്കുന്നത്.