naduvodi-award

മനോരമ ന്യൂസിന്‍റെ കുഴിവഴി ജാഥയിൽ കുഴിരത്ന പുരസ്കാരം നൽകിയതിന് സമാനമായി തൃശൂരിൽ നാട്ടുകാർ നടുവൊടി പുരസ്കാരം പ്രഖ്യാപിച്ചു. ചെളിക്കുളമായി മാറിയ അത്താണി, പൂമല റോഡിലായിരുന്നു വകുപ്പ് മന്ത്രിക്ക് നാട്ടുകാർ നടുവൊടി പുരസ്കാരം പ്രഖ്യാപിച്ചത്.  

 

ഇതൊരു റോഡാണ്. ഇരുചക്ര വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്നുണ്ട്. റോഡ് നേരെയാക്കാൻ ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാർ സമരം സംഘടിപ്പിച്ചത്. പ്രക്ഷോഭത്തിനിടെ, ഇതുവഴി വന്ന ബൈക്ക് യാത്രക്കാരൻ തെന്നിവീണു. 

Also Read; ആദിവാസി വിദ്യാർഥികൾക്കുള്ള പ്രഭാത ഭക്ഷണം മുടങ്ങി; ഉച്ചവരെ പട്ടിണി

വിനോദസഞ്ചാര കേന്ദ്രമായ പൂമല , പത്താഴക്കുണ്ട് ഡാമുകളിലേക്കുള്ള പ്രധാനപ്പെട്ട റോഡാണിത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കായി തകർന്നടിഞ്ഞ പാതയിൽ പ്രതിഷേധ നടുവൊടി പുരസ്കാരം സമർപ്പിച്ചു. 

ചളി വെള്ളത്തിൽ കൊതുകു ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. തല്ലിപ്പൊളി റോഡുകൾക്ക് മനോരമ ന്യൂസിന്‍റെ കുഴി വഴി ജാഥയിൽ കുഴി രത്ന, കുഴി ശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.

ENGLISH SUMMARY:

Similar to the "Kuzhirathna" award presented during Manorama News' "Kuzhivazhi Jatha," the locals in Thrissur have humorously announced the "Naduvodi Puraskaram." This symbolic award was declared for the department minister on the Attani-Poomala road, which has turned into a mud pit, highlighting the poor condition of the road and the frustration of the residents.