എറണാകുളം കോലഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ നിന്നും യുവ ദമ്പതികള്‍ക്ക് അദ്ഭുത രക്ഷ. എറണാകുളം പാങ്കോട് വച്ച് ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കരയില്‍ നിന്ന് ആലുവയിലേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ത്തികും ഭാര്യ വിസ്മയയുമാണ് കാറിലുണ്ടായിരുന്നത്.
കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ യാത്രക്കാരെയും കാറും പുറത്തെടുക്കുകയായിരുന്നു. കാറിന് സാരമായ കേടുപാടുകളുണ്ട്.