veena-and-riyas

മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ വീണാ വിജയന്‍റെ മൊഴിയെടുത്തതിന് പിന്നാലെ ഭാര്യയെ ചേര്‍ത്തുപിടിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പുതുതായി ഉദ്ഘാടനം ചെയ്ത ഫറോക്ക് റസ്റ്റ് ഹൗസിൽ നിന്നുള്ള ചിത്രമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. മൊഴിയെടുത്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വീണയ്ക്ക് കടുത്ത സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. പോസ്റ്റിന് കീഴില്‍ വീണയെ പിന്തുണച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. 

എക്സാലോജിക്– സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ വീണാ വിജയന്‍റെ മൊഴിയെടുത്തതില്‍ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഈ വിഷയത്തിലെ നിലപാട് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചതാണ്. താന്‍ ഒളിച്ചോടിയെന്ന് പറയാതിരിക്കാനാണ് പ്രതികരിച്ചതെന്നും റിയാസ് മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു.

തൃശൂര്‍ ലോക്സഭ സീറ്റിന് വേണ്ടി കോംപ്രമൈസ് നടന്നുവെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത്. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് നേരത്തെ തന്നെ പാര്‍ട്ടി പറഞ്ഞതാണ്. ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതിരെ എടുക്കുന്ന നിലപാടിന്‍റെ ഭാഗമായുള്ളതാണ് നടപടികളെന്നും മന്ത്രി പറഞ്ഞു. ആര്‍എസ്എസിന്‍റെ പ്രധാന ശത്രുക്കളില്‍ ഒരാള്‍ മുഖ്യമന്ത്രിയാണ് അതുകൊണ്ട് ഇത്തരം നടപടികളില്‍ പുതുമയില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.