മനോരമ ന്യൂസിന്‍റെ കുഴിവഴിജാഥ സമൂഹം ഏറ്റെടുത്തതിന്‍റെ തെളിവാണ് കോഴിക്കോട് നടക്കാവില്‍ രാവിലെ കണ്ട കാഴ്ച. പൊതുമരാമത്ത് വകുപ്പ് ചെയ്യേണ്ട ജോലി ഒടുവില്‍ പിങ്ക് പൊലീസ് ഏറ്റെടുത്തു. ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍പെടുന്ന കുഴി രണ്ട് വനിത പൊലീസുകാരും ഒാട്ടോഡ്രൈവറും ചേര്‍ന്ന് അടച്ചു.
സമയം രാവിലെ എട്ടേമുക്കാല്‍, തിരക്കേറിയ റോഡില്‍ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്ന ജോലിയിലായിരുന്നു പിങ്ക് പൊലീസ്. ഇതിനിടയിലാണ് ഇരുചക്രവാഹനക്കാര്‍ സ്ഥിരമായി വീഴുന്ന കുഴി മൂടാന്‍ പൊലീസുകാര്‍ സമയം കണ്ടെത്തിയത്
സഹായവുമായി ഒരു ഓട്ടോചേട്ടനും കൂടെക്കൂടി അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും കുഴിയടയ്ക്കാന്‍ പൊതുമരാമത്ത് തയാറാകാത്ത സാഹചര്യത്തിലായിരുന്നു പിങ്ക് പൊലീസിന്‍റെ ഇടപെടല്‍. നടക്കാവ് ഉള്‍പ്പെടുന്ന വെള്ളിമാട്കുന്ന് മാനാഞ്ചിറ റോഡ് വീതികൂട്ടാനായി സ്ഥലം ഏറ്റെടുത്തിട്ടും ഏറെ നാളായി.