TOPICS COVERED

എഡിജിപി  എം.ആര്‍. അജിത്കുമാര്‍   ആര്‍എസ്എസ് നേതാക്കളെ കണ്ടത് വ്യക്തിപമായ നേട്ടങ്ങള്‍ക്കെന്ന് അന്വേഷണറിപ്പോര്‍ട്ട് . എഡിജിപിക്കെതിരെ നടന്ന രണ്ട് അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍  മുഖ്യമന്ത്രി  നിയമസഭയുടെ മേശപ്പുറത്ത് വച്ചു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് സഭയുടെ പരിഗണനയ്ക്ക് വയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം

എഡിജിപി ഇത്തരത്തിലൊരു കൂടിക്കാഴ്ച നടത്തിയത് സര്‍വീസ് ചട്ടലംഘനമാണ്. രാഷ്ട്രപതിയുടെ മെഡല്‍, സ്ഥാനക്കയറ്റം എന്നീ ലക്ഷ്യങ്ങളെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നാണ് സംശയം. ഇതൊന്നും ഉറപ്പിക്കാനോ തള്ളിക്കളയാനോ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍. മുന്‍ എസ്പി പി.എന്‍.ഉണ്ണിരാജനും ആര്‍എസ്എസ് ക്യാംപില്‍ പങ്കെടുത്തു. എഡിജിപിക്കെതിരെ രണ്ട് അന്വേഷണങ്ങള്‍ നടന്നു. രണ്ട് റിപ്പോര്‍ട്ടുകളും സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നു. സര്‍ക്കാരിന് ഇതില്‍ ഒന്നു മറച്ചുവയ്ക്കാനല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .