കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓണ്‍ലൈന്‍– മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചുറ്റുവട്ടം പുരസ്ക്കാരത്തിന്‍റെ ഭാഗമായുള്ള മല്‍സരങ്ങള്‍ക്ക് കോഴിക്കോട് തുടക്കം. നടക്കാവ് വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങ് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ഉദ്ഘാടനം ചെയ്തു. വിശപ്പു രഹിത– ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഇത്തവണ അവാര്‍ഡ് സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന മത്സരങ്ങളില്‍ കേരളത്തിലെ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് പങ്കെടുക്കാം. ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും ഉള്‍പ്പെടുന്നതാണ് ഒന്നാം സമ്മാനം.