ഇന്നലെ രാവിലെ മുതല്‍ ബാലയുടെ നാലാം വിവാഹമാണ് സമൂഹമാധ്യമത്തിലെ ചൂടേറിയ ചര്‍ച്ച. നടന്റെ മുന്‍ഭാര്യമാരുടെ സമൂഹമാധ്യമ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു പലരും. നെറ്റിയല്‍ ചന്ദനം ചാര്‍ത്തി വഴിപാട് നടത്തി പ്രസാദം പിടിച്ച് നില്ക്കുന്ന അമൃത സുരേഷിന്റെ ചിത്രം വിവാഹവാര്‍ത്തയ്ക്കു പിന്നാലെയെത്തി. എന്നാല്‍ എല്ലാവരും തിരഞ്ഞത് ബാല മൂന്നാമത് വിവാഹം കഴിച്ച എലിസബത്തിനെയാണ്. മണിക്കൂറുകള്‍ക്കകം എലിസബത്തും രംഗത്തെത്തിയിരിക്കുന്നു. ഒരു സന്തോഷവാര്‍ത്ത പങ്കുവച്ചാണ് എലിസബത്ത് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
എലിസബത്ത് വിഡിയോയില്‍ പറയുന്നത്;
‘കുറേ വാര്‍ത്തകളൊക്കെ വരുന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഇടണോ വേണ്ടേ എന്ന ഭയങ്കര വിഷമത്തിലായിരുന്നു. ഇനി അതിനെപ്പറ്റി പറയാന്‍ താത്പര്യമില്ല. ഒരു സന്തോഷ കാര്യമുണ്ടായി അതു പങ്കുവെച്ചു തുടങ്ങാമെന്ന് വിചാരിക്കുന്നു. അഹമ്മദാബാദിലാണ് ഇപ്പോള്‍ ഞാന്‍. കൃത്യ സമയത്ത് സഹായം കിട്ടിയപ്പോള്‍ ഒരു രോഗി രക്ഷപ്പെട്ട കാര്യം നേരത്തെ ഞാന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അവര്‍ നന്ദി അറിയിച്ച് എന്റടുത്ത് വന്നിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി.
ALSO READ: കന്നഡക്കാരിയെ നോവിച്ച് ഡിവോഴ്സ് ചെയ്തു, പിന്നെ അമൃതയെ, എലിസബത്ത് എവിടെ?; കുറിപ്പ്
സാധാരണരീതിയില്‍ ചെയ്യുന്ന കാര്യങ്ങളേ ഞാന്‍ ചെയ്തുള്ളൂ. എന്നാല്‍ രോഗി രക്ഷപ്പെട്ടപ്പോഴുള്ള സന്തോഷം സുഹൃത്ത് പറഞ്ഞറിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. ഇന്ന് അവര്‍ എന്റെ ഡിപ്പാര്‍ട്മെന്റില്‍ വന്ന് തന്ന സമ്മാനങ്ങളാണ് ഇതൊക്കെ. ഗുരുതരാവസ്ഥയിലുള്ള രോഗി രക്ഷപ്പെട്ടു എന്നതില്‍ വലിയ സന്തോഷം ഉണ്ട്. മറ്റൊരാള്‍ക്ക് സന്തോഷം നല്കാന് സാധിച്ചു എന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കുറച്ച് വിഷമങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്’
ബാലയുടെ നാലാം വിവാഹവും എലിസബത്തുമായി വേര്‍പിരിഞ്ഞതുമെല്ലാം കമന്റുകളില്‍ ചര്‍ച്ചയാണ്. ‘സമാധാനമാണ് ഏറ്റവുംവലിയ സമ്പത്ത്......അതിപ്പോൾ താങ്കൾക്ക് വേണ്ടുവോളമുണ്ട്. കുട്ടിക്ക് നല്ലൊരു ഭാവിയുണ്ട്’ എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ‘250 കോടിയേക്കാൾ വിലയുള്ള സന്തോഷം’ എന്നാണ് മറ്റൊരാളുടെ കമന്റ്.
നാലാം വിവാഹത്തിന് പിന്നാലെ ബാലയുടെ ജീവിതവും സ്വഭാവവും പ്രതിപാദിക്കുന്ന ഒരു കുറിപ്പും സൈബിറിടത്ത് വൈറലായിരുന്നു. നടന്റെ ആദ്യവിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ചാണ് ഹിമ നിവേദ് കൃഷ്ണയുടെ കുറിപ്പ്. ഹിമ കുറിപ്പിനൊപ്പം വിവാഹവുമായി ബന്ധപ്പെട്ട ചില രേഖകളും പങ്കുവച്ചിട്ടുണ്ട്.
ALSO READ: ബാലയുടെ നാലാം പരിണയം; അമൃതയ്ക്ക് ആശ്വാസച്ചിരി, എലിസബത്തിന്റെ പഴയ ചിരിച്ചിത്രവും വൈറല്‍
‘ചന്ദന സദാശിവ എന്നൊരു പാവം കന്നടക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ എത്രമേല്‍ നോവിക്കമോ അത്രയും നോവിച്ച്, ഡിവോഴ്സ് ചെയ്തു. പിന്നീട് അത് ലോകത്ത് മറ്റാരെയും അറിയിക്കാതെ അമൃത എന്ന പത്തൊന്‍പതുകാരിയെ ബാലകുമാര്‍ വിവാഹം ചെയ്തത് ശരിയായിരുന്നോ? ഈ പറഞ്ഞത് തെറ്റാണെങ്കില്‍ ബാല തിരുത്തട്ടെ. നിയമനടപടികള്‍ സ്വീകരിക്കട്ടെ. അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ എന്നും ഹിമ കുറിക്കുന്നു. ഹിമയുടെ ഈ കുറിപ്പ് അമൃത സുരേഷ് അവരുടെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു.
ഹിമ നിവേദ് കൃഷ്ണയുടെ കുറിപ്പിലെ പ്രധാനഭാഗം;
‘ചന്ദന സദാശിവ എന്നൊരു പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോഴ്സ് ചെയ്ത്, അത് ലോകത്തെയും അമൃതയെയും അറിയിക്കാതെ അമൃത എന്ന പത്തൊൻപതുകാരിയെ വിവാഹം ചെയ്ത ബാല കുമാർ ചെയ്തത് ശരിയായിരുന്നോ? ഈ പറഞ്ഞത് തെറ്റാണെങ്കിൽ ബാല തിരുത്തട്ടെ..നിയമനടപടികൾ സ്വീകരിക്കട്ടെ...അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ? രക്ഷപെട്ടോടിയില്ലേ? അമൃതയുടെ വ്യക്തിജീവിതത്തിലേക്ക് കോലിടുന്നവർ ഇതിനുത്തരം പറയൂ.
വിവാഹം കഴിച്ചു പിരിഞ്ഞാൽ പിന്നെ അവരെന്ത് ചെയ്യുന്നു എന്ന് പരസ്പരം എന്തിനെത്തി നോക്കുന്നു? അവരെങ്ങനെയും ജീവിക്കട്ടെ... ബാലയുടെ രണ്ടാംവിവാഹമായിരുന്നെന്ന് ഇന്നോളം അമൃത പാടി നടന്നിട്ടുണ്ടോ? വിഷയം നിങ്ങൾ രണ്ടുമല്ല.. ആ കുഞ്ഞിന്റെ മനസ്സ് തകർക്കുന്നത് സാമൂഹ്യപ്രശ്നമാണ്. അതിലേക്ക് നിയമം ഇടപെടണം.. രണ്ടു വയസ്സുള്ള കുഞ്ഞ് വരെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കാലമാണ്. അമ്മ ചീത്തയാണെന്ന് അച്ഛൻ ലോകം മുഴുവനും വിളിച്ചു പറയുമ്പോൾ, അത് കൂട്ടുകാരും അധ്യാപകരും കണ്ട് കളിയാക്കുമ്പോൾ, ഒറ്റപ്പെടുത്തുമ്പോൾ നിങ്ങളുടെ മകൾ അനുഭവിക്കുന്ന മാനസിക തകർച്ചക്ക് നിങ്ങളെന്ത് ഉത്തരം പറയും ?’