TOPICS COVERED

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. എട്ടു ജില്ലകളില്‍ ഓറഞ്ച്  അലര്‍ട്ടും  മൂന്നു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍  തൃശൂര്‍ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച്  അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കും. 

തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴ തുടരുകയാണ്. പൊന്‍മുടി കല്ലാര്‍ മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് യെലോ അലര്‍ട്ടുള്ളത്. 

ഈ ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന മൂന്നു ദിവസം കൂടി കേരളത്തില്‍ മഴതുടരും. 

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇടവിട്ട് മഴ തുടരുന്നു. മഴവെള്ളപ്പാച്ചിൽ ശക്തമായതിനാൽ പാലരുവി വെള്ളച്ചാട്ടത്തിലേക്ക്  സന്ദർശകർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. തെൻമല അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. എംസി റോഡിൽ നിലമേൽ ഭാഗത്ത് ചിലയിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത. പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

Heavy rains lash Kerala; IMD sounds orange alert in eight districts