സംസ്ഥാനത്ത് വ്യാപകമായ മഴക്ക് മുന്നറിയിപ്പ്. നാലു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ഏഴുജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  നിലവിലുണ്ട്. ഇവിടങ്ങളില്‍ പരക്കെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടയുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ENGLISH SUMMARY:

IMD issues orange alert in 4 districts and Yellow alert in 7 districts. Heavy rain warning in Kottayam, Idukki, Thrissur, Ernakulam.