എഡിഎമ്മിന്റെ മരണത്തിൽ പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ വികസന സമിതി യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ആവശ്യം യോഗം ഏകകണ്ഠേന അംഗീകരിച്ചു. വിഷയത്തിൽ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധം തുടരുകയാണ്.

നവീൻ ബാബുവിന്റെ മരണത്തിന് ശേഷം ആദ്യമായി ചേർന്ന ജില്ലാ വികസനസമിതി യോഗം പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി. കലക്ടർ യോഗനടപടികൾ ആരംഭിച്ചതോടെ പ്രതിപക്ഷ ബഹളം.

കേസിൽ പ്രതിചേർക്കപ്പെട്ട പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം .ആവശ്യം അജണ്ടയിൽ പരിഗണിക്കാമെന്ന് കലക്ടർ ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.അതേസമയം അന്വേഷണ ഘട്ടത്തിൽ താൻ നൽകിയ മൊഴിയിലെ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു. 

നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ല എന്ന് ആരോപിച്ച് പത്തനംതിട്ട കലക്ടറേറ്റിലേക്ക് കോൺഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. 

ENGLISH SUMMARY:

Death of ADM; Opposition protests demanding the arrest of PP Divya