TOPICS COVERED

പുനരധിവാസത്തിലും ധന സഹായ വിതരണത്തിലും സർക്കാർ വീഴ്ച കാണിച്ചെന്നാരോപിച്ചു ഉരുൾപൊട്ടൽ ദുരന്ത ബാധിതർ പ്രതിഷേധത്തിനൊരുങ്ങുന്നു. മൂന്നുമാസമായിട്ടും പുനരധിവാസത്തിനുള്ള സ്ഥലം പോലും ഏറ്റെടുക്കാനാവാത്തത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നാണ് പരാതി. അതേ സമയം വയനാടിനെ പ്രശംസിച്ചു പ്രിയങ്ക ഗാന്ധി തുറന്ന കത്തെഴുതി...

ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് മൂന്നു മാസം തികയാറായി. പുനരധിവാസ നടപടികള്‍ എങ്ങുമെത്താതായതോടെയാണ് പ്രതിഷേധിക്കാന്‍ ദുരന്ത ബാധിതര്‍ തീരുമാനിച്ചത്. നിലവില്‍ ചര്‍ച്ചകള്‍ മാത്രമേ നടക്കുന്നുള്ളൂവെന്നും തെരുവിലിറങ്ങേണ്ടി വരുമെന്നാണ് ആശങ്കയെന്നും ദുരന്ത ബാധിതര്‍ മനോരമ ന്യൂസിനോട് 

പുനരധിവാസത്തിനുള്ള സ്ഥലം കണ്ടെത്തവേയാണ് എസ്റ്റേറ്റ് ഉടമകള്‍ കോടതിയെ സമീപിച്ചത്. ഇതോടെ സ്ഥലമേറ്റെടുക്കല്‍ പോലും നീളുമെന്ന നിലയിലായി. ഇതോടെയാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു പ്രതിഷേധിക്കാൻ തീരുമാനിച്ചത്  പുനരധിവാസം മനപ്പൂര്‍വം വൈകിപ്പിക്കുന്നുവെന്ന പരാതിയുമുണ്ട് പ്രദേശ വാസികള്‍ക്ക്, സർക്കാരിന്റെ അടിയന്തര ധന സഹായം പോലും ലഭിക്കാത്തവർ ഇനിയുമുണ്ടെന്നും പരാതി. അതിനിടെ വയനാടിനെ പ്രിയങ്ക ഗാന്ധി കത്തിലൂടെ അഭിസംബോധന ചെയ്തു. ഉരുൾപൊട്ടൽ ദുരന്തത്തെ വയനാട് ശക്തിയോടെ നേരിട്ടത് തനിക്ക് ലഭിച്ച മികച്ച പാഠമാണെന്നും പാർലമെന്റിൽ വയനാടിനെ പ്രതിനിധീകരിക്കുന്നത് ബഹുമതിയായി കരുതുന്നുവെന്നും പ്രിയങ്ക കത്തിലൂടെ പറഞ്ഞു. 

ENGLISH SUMMARY:

Landslide victims are preparing to protest, accusing the government of failing to provide rehabilitation and financial aid