പി.പി.ദിവ്യയുടെ കസ്റ്റഡി ആശ്വാസമെന്ന് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി .   ജാമ്യാപേക്ഷയെ എതിര്‍ത്ത് മഞ്ജുഷ കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങളും കേസില്‍ നിര്‍ണായകമായി.

ജീവിതം ഈ രീതിയിലാക്കിയ പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണം. ബന്ധുക്കൾ എത്തും മുൻപ് പോസ്റ്റ് മോർട്ടവും ഇൻക്വസ്റ്റും നടത്തിയതിലെ വീഴ്ച പരിശോധിക്കണം. മരണദിവസം കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു നവീൻ ബാബു എന്നും മഞ്ജുഷ പറഞ്ഞു. കലക്ടറും നീതി കാണിച്ചില്ല. സംസ്കാരച്ചടങ്ങിന് എത്താന്‍ കണ്ണൂര്‍ കലക്ടര്‍ അനുമതി ചോദിച്ചെങ്കിലും കുടുംബം നിഷേധിച്ചിരുന്നു.

ജീവിതം തകര്‍ത്ത പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യുക തന്നെവേണമെന്ന്  ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മഞ്ജുഷ പ്രതികരിച്ചിരുന്നു.  ജീവിതം തകർത്ത പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കോന്നി തഹസിൽദാർ കൂടിയായ മഞ്ജുഷ പറഞ്ഞിരുന്നു. കണ്ണൂര്‍ കലക്ടര്‍ ദിവ്യയെ തടയുകയോ നവീനോട് ഒരു ആശ്വാസ വാക്ക് പറയുകയോ ചെയ്തില്ലെന്നും മഞ്ജുഷ പറഞ്ഞു. രാഷ്ട്രീയ പോരാട്ടം അല്ല നിയമ പോരാട്ടം ആണ് നടത്തുന്നത് എന്ന് സഹോദരൻ പ്രവീൺ ബാബുവും പറഞ്ഞു.  യാത്രയയപ്പ് ചടങ്ങിൽ പി.പി. ദിവ്യ എത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും ഇതിൽ ആർക്കൊക്കെ പങ്കുണ്ടോ അവർക്ക് എതിരെയെല്ലാം നടപടി വേണമെന്നും സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു.

അന്വേഷണ പുരോഗതിയും പ്രതിയുടെ നീക്കങ്ങളും വിലയിരുത്തിയ ശേഷമാകും കുടുംബത്തിന്‍റെ തുടർ ഇടപെടലുകൾ.

ENGLISH SUMMARY:

PP Divya's custody is a relief, says ADM Naveen Babus wife Manjusha