എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. എഡിഎം നിരപരാധിയെന്നും ഒരു തെളിവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. എന്താണ് പറ്റിയ തെറ്റെന്ന് കലക്ടര്‍ ചോദിച്ചില്ല. യാത്രയയപ്പ് ചടങ്ങില്‍ പി.പി. ദിവ്യ എത്തിയത് ക്ഷണിക്കാതെയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അതേസമയം, ചോദ്യംചെയ്യലിനുശേഷം പി.പി.ദിവ്യ വീണ്ടും ജയിലില്‍. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മൗനം മാത്രമായിരുന്നു ദിവ്യയുടെ പ്രതികരണം.

Read Also: ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും; ദിവ്യ വീണ്ടും ജയിലില്‍

ഇന്നലെ രാത്രിയിലാണ് കസ്റ്റഡി അപേക്ഷ കൊടുക്കാൻ പോലീസ് തീരുമാനിച്ചത്. നേരത്തെ തന്നെ വിശദമായി ചോദ്യം ചെയ്തിട്ടുള്ളതിനാൽ കസ്റ്റഡി വേണ്ട എന്ന നിലപാടിലായിരുന്നു അതുവരെ അന്വേഷണസംഘം. കോടതിയിൽ പൊലീസ് എന്തു ചെയ്തു  വ്യക്തമാക്കേണ്ട സാഹചര്യം വരുമ്പോൾ പ്രതിരോധത്തിൽ ആകാതിരിക്കാനാണ് കസ്റ്റഡി അപേക്ഷ നൽകുന്നതിൽ വേഗം തീരുമാനം  എടുത്തത്. ഇന്ന് രാവിലെ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ കസ്റ്റഡി അപേക്ഷ നൽകുകയായിരുന്നു. തുടർന്നാണ്  വനിതാ ജയിലിൽ നിന്ന് ദിവ്യയെ കോടതിയിൽ എത്തിച്ചത് . വലിയ പൊലീസ് സുരക്ഷയിൽ ആയിരുന്നു ദിവ്യ. കോടതിയിൽ നിന്ന് കസ്റ്റഡിയിൽ  കൊണ്ടുപോകുന്നതിനിടെ ഉയർന്ന ചോദ്യങ്ങളോട് ഒരു പ്രതികരണത്തിനും ദിവ്യ തയ്യാറായില്ല.

അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷയിലെ സാങ്കേതിക നടപടിക്രമങ്ങൾ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയാവുകയാണ്. നവീൻ ബാബുവിന്റെ കുടുംബവും കേസിൽ കക്ഷി ചേരുന്നുണ്ട്

ENGLISH SUMMARY:

ADM innocent; There is no proof; The Revenue Department has handed over the report to the Chief Minister