തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോകനെതിരെ മൊഴി. കമ്മിഷണര്‍ ഫോണില്‍ കയര്‍ത്തെന്ന് സ്വരാജ് റൗണ്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ സംഘം പ്രത്യേക അന്വേഷണസംഘത്തിന് മൊഴിനല്‍കി. ആംബുലന്‍സിനകത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നിട്ടും ശകാരിച്ചു. പൂരദിനത്തില്‍ രാവിലെയുള്ള ഓട്ടത്തിനിടെയാണ് സംഭവം. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. തൃശൂര്‍ പൂരം ശരിയായ രീതിയില്‍ നടന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു.