വിവാഹ ചടങ്ങില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സരിന് കൈ കൊടുക്കാതെ പോയ സംഭവത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി വലത് സൈബര്‍ ഗ്രൂപ്പായ പോരാളി വാസു. രാഹുലും ഷാഫി പറമ്പിലും മുന്‍ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിനോട് സംസാരിക്കുകയും, പി സരിനോട് അകലം പാലിക്കുകയുമായിരുന്നു. എവി ഗോപിനാഥ് അല്ല സരിനെന്നും, നിലവിൽ പാർട്ടിയിൽ ഇല്ലേലും എവി കൊച്ചു നാൾ തൊട്ടു പാർട്ടിക്ക് വേണ്ടി പണിയെടുത്ത ആളാണെന്നും പോരാളി വാസു വാദിക്കുന്നു.
എവി ഗോപിനാഥ് മുൻ ഡിസിസി പ്രസിഡന്റ് ആണ്, പാർട്ടിയുടെ മുൻ എംഎല്‍എ ആണ്, പല വിരോധം പറഞ്ഞിട്ടും പാർട്ടിക്ക് എതിരെ മത്സരിച്ച ആളല്ല, പാലക്കാട് സ്വാധീനം ഉള്ള നേതാവും ആണ്.. വിമത സ്വരം ഉയർത്തി എന്ന് വെച്ച് അദ്ദേഹത്തെ പോലൊരു സീനിയർ നേതാവിനെ കണ്ടാൽ ഷാഫിയോ രാഹുലോ മൈൻഡ് ചെയുന്നതിൽ ഒരു പ്രവർത്തകനും നീരസം കാണാൻ സാധ്യത ഇല്ലെന്നും പോരാളി വാസു വ്യക്തമാക്കുന്നു.
എന്നാൽ സ്ഥാനാർഥിയെ പ്രഖ്യാപിച ശേഷം തനിക്ക് സീറ്റ് കിട്ടാത്തത് കൊണ്ട് അത് വരെ അർഹിച്ചതിനേക്കാൾ സ്ഥാനം നൽകിയ പാർട്ടിയെ വഞ്ചിച്ചയാളാണ് സരിന്‍. പാർട്ടിക്കെതിരെ മത്സരിക്കുന്നതിനൊപ്പം ഷാഫിയെയും രാഹുലിനെയും നാട് നീളെ നടന്നു കുറ്റം പറയുന്ന സരിനോട് കൈ കൊടുത്ത് ചിരിക്കാൻ മാത്രം അഭിനയം ഷാഫിക്കും രാഹുലിനും അറിയില്ലായിരിക്കും. അത്രയും പ്രതികാരം ഒക്കെ അവൻ അർഹിക്കുന്നുണ്ട്.
പാർട്ടി വിട്ടവനെ മാഷാ അല്ലാഹ് ഇന്നോവ വിട്ട് ആളെ കൊല്ലുന്നവന്മാർ സ്പോർട്സ്മാൻ സ്പിരിറ്റിനെ പറ്റി മറ്റൊരു സൈഡിൽ ക്ലാസ്സ് എടുക്കുന്നത് സരിനേക്കാൾ കോമഡി ആണെന്നും പോരാളി വാസു ട്രോളുന്നു. ബിജെപി നേതാവ് നടേശന്‍റെ മകളുടെ വിവാഹച്ചടങ്ങില്‍ വെച്ചാണ് ഷാഫിയും രാഹുല്‍ മാങ്കൂട്ടത്തിലും സരിനെ കണ്ടുമുട്ടിയതും വിവാദ രംഗങ്ങളുണ്ടായതും.
കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഡോ. പി. സരിന്‍ പിന്നാലെ നടന്ന് വിളിച്ചിട്ടും കൈകൊടുക്കാതെ ഷാഫി പറമ്പില്‍ എംപിയും യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും നടന്നുപോവുകയായിരുന്നു.