പാലക്കാട് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനധികൃതമായി  പണം ഒഴുക്കുന്നുവെന്ന പരാതിയിൽ അസാധരണ നീക്കവുമായി പൊലീസ്. യു.ഡി.എഫ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ  മുറികളിലാണ് രാത്രിയില്‍ പൊലീസ് പരിശോധന. രാഹുൽ മാങ്കൂട്ടത്തിൽ അനധികൃതമായി വോട്ടർമാർക്ക് പണം വിതരണം ചെയ്യാൻ എത്തിച്ചുവെന്ന എൽ.ഡി.എഫ് പരാതിയിലാണ് പൊലീസ് നീക്കം.

ബിന്ദു കൃഷ്ണയുടെ മുറിയിലാണ് ആദ്യം പരിശോധന നടത്തിയത്. പിന്നാലെ ഷാനി മോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ തടഞ്ഞു. വനിത പൊലീസ് ഇല്ലാതെ പരിശോധന അനുവദിക്കില്ലെന്ന് നിലപാടെടുത്തു. ഹോട്ടൽ മുറിയിലെ പരിശോധന ആസൂത്രിത ഗൂഡാലോചനയെന്ന് ബിന്ദു കൃഷ്ണ. തിരഞ്ഞെടുപ്പ് കമ്മിഷനും സമാന പരാതി ലഭിച്ചുവെന്നാണ് എൽഡിഎഫ് ആരോപണം

ENGLISH SUMMARY:

Search in the room of Congress leaders