rahul-cctv

പാലക്കാട്ടെ ഹോട്ടലിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സി.പി.എം പുറത്തുവിട്ടതിന് പിന്നിലെ മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും കുറച്ചുചെന്ന ശേഷം നടുറോഡില്‍ തന്നെ നിര്‍ത്തി കാറുകള്‍ മാറിക്കയറിയെന്നും രാഹുല്‍ പറയുന്നു. മാറിക്കയറിയത് പാലക്കാട് പ്രസ് ക്ലബിന് മുന്നില്‍ നിന്നെന്നും ഈ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിക്കണമെന്നും രാഹുല്‍ പറയുന്നു. 

രാഹുലിന്‍റെ വാക്കുകള്‍

‘ചില കാര്യങ്ങള്‍ പറയാനായി കുറച്ചുനേരം ഷാഫിയുടെ വണ്ടിയില്‍ യാത്ര ചെയ്തു, കുറച്ചുചെന്ന ശേഷം നടുറോഡില്‍ തന്നെ നിര്‍ത്തി കാറുകള്‍ മാറിക്കയറി, മാറിക്കയറിയത് പാലക്കാട് പ്രസ് ക്ലബിന് മുന്നില്‍ നിന്നാണ്, ഈ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിക്കാം, എല്ലായിടത്തും സിസിടിവി ഉണ്ട്, എന്താണ് ഇതിലൊക്കെ ഇത്ര ദുരൂഹത, കാറും ബാഗും എന്നെത്തന്നെയും വിട്ടുകൊടുക്കാം, പൊലീസ് പരിശോധിക്കട്ടെ, നുണപരിശോധന നടത്തട്ടെ, എം.ബി.രാജേഷ് കൂടി അതിന് തയാറാകണം ’

 

ENGLISH SUMMARY:

'I got into Shafi's vehicle, let me take a lie test'; Rahul mankoottathil