റോഡപകടങ്ങളും സംഘര്‍ഷവും പതിവായതോടെ വൈക്കം തോട്ടുവക്കത്തെ വഴിയോര മീന്‍ കച്ചവടക്കാരെ ഒഴിപ്പിച്ച് കൊടിനാട്ടി സിപിഎം പ്രവർത്തകർ . അനധികൃത വഴിയോര കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചത് CPI തടയുകയും പിന്നീട് കച്ചവടം തുടരാൻ അനുവദിക്കുകയും ചെയ്തിരുന്നു. വിരുദ്ധമായ സിപിഎം നിലപാടിൽ സിപിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല
കോൺഗ്രസ് ഭരിക്കുന്ന വൈക്കം നഗരസഭ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചതിൽ സിപിഐ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ അതേ തോട്ടുവക്കത്താണ് സിപിഎം ഇടപ്പെട്ട് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച് കൊടിനാട്ടിയത്.. മത്സ്യ വ്യാപാരികൾ തമ്മിലുള്ള സംഘർഷവും റോഡിലെ തിരക്കും അപകടങ്ങളും പതിവായതോടെയായിരുന്നു നഗരസഭ നടപടി.. എന്നാൽ സിപിഐ നഗരസഭ നടപടി എതിർത്തതോടെ കച്ചവടം തുടർന്നുപോന്നു.. സംഘർഷങ്ങളും അപകടങ്ങളും പതിവായി കീടനാശിനി തളിച്ച മത്സ്യം വ്യാപക വില്പന തുടങ്ങിയതോടുകൂടിയാണ് സിപിഎം ഇടപെട്ടത്.
CPM - DYFI പ്രവർത്തകരാണ് മത്സ്യകച്ചവടക്കാരെ ഒഴിപ്പിച്ചത്. പ്രദേശത്ത് കച്ചവടം നിരോധിച്ച് കൊണ്ടുള്ള ബോർഡും കൊടിയും സ്ഥാപിച്ചു. ഇനി ഇവിടെ വഴിയോര കച്ചടവടം അനുവദിക്കില്ലെന്ന് CPM നിലപാട്. വിരുദ്ധമായ സിപിഎം നിലപാടിൽ സിപിഐ പ്രതികരിച്ചിട്ടില്ല