കൊല്ലം അഞ്ചലില്‍ എഐഎസ്എഫ് പ്രവര്‍ത്തകനെ വളഞ്ഞിട്ട് മര്‍ദിച്ച് എസ്എഫ്ഐയുടെ ക്രൂരത. സെന്റ് ജോണ്‍സ് കോളജ് വിദ്യാര്‍ഥി ശിവപ്രസാദിനെ ആശുപത്രിയില്‍ കയറിയാണ് ആക്രമിച്ചത്. ഇടിക്കട്ടകൊണ്ടുളള മര്‍ദനത്തില്‍ കായികതാരം കൂടിയായ ശിവപ്രസാദിന്റെ കാലിനും നട്ടെല്ലിനും പരുക്കേറ്റു. എസ്എഫ്ഐക്കാര്‍ക്കെതിരെ നിസാരവകുപ്പാണ് പൊലീസ് ചുമത്തിയതെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി ആരോപിച്ചു.
അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ നാലിന് വൈകിട്ടാണിത് നടന്നത്. സെന്റ് ജോണ്‍സ് കോളജ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയുമായ പി. ശിവപ്രസാദിനെ ആശുപത്രിയില്‍ കയറിയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇടിക്കട്ടകൊണ്ടുളള മര്‍ദനത്തില്‍ കായികതാരം കൂടിയായ ശിവപ്രസാദിന്റെ കാലിനും നട്ടെല്ലിനും പരുക്കേറ്റു.
Also Read; മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത ആഴ്ചത്തേക്ക് മാറ്റി; സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും
കോളജില്‍ എസ്എഫ്ഐ എഐഎസ്എഫ് സംഘര്‍ഷത്തില്‍ പരുക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകന്‍ നിജാനന്ദിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു ആക്രമണം. എസ്എഫ്ഐ ഏരിയാ സെക്രട്ടറി അഭിജിത്തിന്റെ നേതൃത്വത്തില്‍ ഇരുപതോളം എസ്എഫ്ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് പൊലീസിന്റെ എഫ്ഐആര്‍.
എ.ഐ.എസ്.എഫ്. പ്രവര്‍ത്തകന്‍ ഇരുകൂട്ടരുടെയും പരാതിയില്‍ കേസെടുത്തെങ്കിലും പൊലീസ് പക്ഷപാതം കാട്ടിയെന്നാണ് എെഎഎസ്എഫിന്റെ ആരോപണം. ആശുപത്രിയില്‍ നാശനഷ്ടം വരുത്തിയിട്ടും എസ്എഫ്ഐക്കാര്‍ക്കെതിരെ നിസാരവകുപ്പാണ് ചുമത്തിയതെന്ന് പരാതി.
അതേസമയം എഐഎസ്എഫ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ വാദം.