TOPICS COVERED

സംസ്ഥാനത്ത് പകർച്ച വ്യാധികളിൽ ഏറ്റവും കൂടുതൽ ജീവനെടുത്ത് എലിപ്പനി. ഈ വർഷം 339 പേരെ എലിപ്പനി കവർന്നപ്പോൾ ഡങ്കിപ്പനി ബാധിച്ച്  129 ജീവൻ പൊലിഞ്ഞു .എലിപ്പനി, ഡങ്കിപ്പനി കേസുകളും മരണങ്ങളും ഉയർന്നതോടെ രോഗകാരണങ്ങളെപ്പറ്റി ഗവേഷണം നടത്താൻ ആരോഗ്യ വകുപ്പ് പ്രത്യേക സമിതി  രൂപീകരിക്കും.

മുൻ വർഷങ്ങളെ അപേക്ഷിച്ച്  ഗുരുതരാവസ്ഥയിലേയ്ക്കെത്തുന്ന എലിപ്പനി രോഗികളുടെ എണ്ണം സാരമായി ഉയർന്നു. കഴിഞ്ഞ വർഷമാകെ 103 എലിപ്പനി മരണം സ്ഥിരീകരിച്ചപ്പോൾ ഈ വർഷം ഇതുവരെ 187 മരണം സ്ഥിരീകരിച്ചു. എലിപ്പനിയാണ് മരണ കാരണമെന്ന് സംശയിക്കുന്ന കേസുകൾ കൂടിയാകുമ്പോൾ 339 ആണ് മരണസംഖ്യ. 15 ദിവസത്തിനിടെ 11 പേർ എലിപ്പനി ബാധിച്ച് മരിച്ചു. 3043 പേർക്ക് സ്ഥിരീകരിച്ചപ്പോൾ 2356 പേർ രോഗലക്ഷണങ്ങളോടെ ചികിൽസ തേടി. 

എലിപ്പനി സ്ഥിരീകരിക്കാൻ വൈകുന്നതാണ് മരണകാരണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.  ഡെങ്കിപ്പനിയാണ് ജീവൻ കവരുന്ന രോഗങ്ങളിൽ രണ്ടാമൻ. 11 മാസത്തിനിടെ 129 പേർ മരിച്ചു. 15 ദിവസത്തിനിടെ 6 മരണം സ്ഥിരീകരിച്ചു. 19208 പേർക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. മറ്റൊരു അമ്പത്തോരായിരം പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. വരുന്ന രണ്ടാഴ്ച എലിപ്പനി , ഡങ്കിപ്പനി കേസുകൾ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നല്കി. ഗവേഷണ പഠനം നടത്താൻ പ്രത്യേക സമിതിയെ നിയോഗിക്കും.

ENGLISH SUMMARY:

339 People Died In Kerala This Year Due To Leptospirosis