കുറുവ സംഘത്തെ എത്തിച്ച ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷനു മുന്നിൽ പിടിയിലായവരുടെ ബന്ധുക്കൾ എത്തിയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. പുലർച്ചെ തന്നെ പ്രതികളെ മോഷണം നടന്ന വീടുകളിലെത്തിച്ചു. വീട്ടുകാർ കവർച്ചക്കാരെ തിരിച്ചറിഞ്ഞു
എറണാകുളത്തെകുണ്ടന്നൂരിൽ നിന്ന് പിടി കൂടിയ സന്തോഷ് സെൽവത്തെയും മണികണ്ഠനെയും ചോദ്യം ചെയ്തപ്പോഴാണ് കോമളപുരത്തെയും മണ്ണഞ്ചേരി റോഡ് മുക്കിന് കവർച്ച നടത്തിയത് തങ്ങളാളെന്ന് ഇരുവരും സമ്മതിച്ചത്. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, ഡിവൈ.എസ്.പി എം ആർ മധു ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇരുവരെയും ചോദ്യം ചെയ്തത്.
കുറുവാ സംഘത്തിലെ മറ്റ് കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് . വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം'പുലർച്ചെ തന്നെ സന്തോഷിനെയും മണികണ്ഠനെയും മോഷണം നടന്ന പ്രദേശത്ത് എത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് പ്രതികളെ മണ്ണഞ്ചേരി സ്റ്റേഷനിലെത്തിച്ചു. നിരവധി പേരാണ് മണ്ണഞ്ചേരി സ്റ്റേഷനുമുന്നിൽ കാത്തുനിന്നിരുന്നത്. കുറുവ സംഘത്തെ എത്തിച്ച ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷനു മുന്നിൽ പിടിയിലായവരുടെ ബന്ധുക്കൾ എത്തിയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. തമിഴ്നാട്ടിലും കേരളത്തിലും സന്തോഷിനെതിരെ മോഷണ കേസുകൾ നിലവിലുണ്ടെന്ന് ബന്ധുക്കൾ സമ്മതിച്ചു.