മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേന്ദ്ര നിലപാടിനെതിരെ വയനാട്ടില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളുടെ ഹര്‍ത്താല്‍ ഇന്ന്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ചാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ UDF ഹർത്താൽ.
സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാത്തതിലും ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും പ്രതിഷേധിച്ചാണ് LDF ഹര്‍ത്താല്‍. ഹർത്താലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ യുഡിഎഫ്, എല്‍ഡിഎഫ് ധർണയും നടത്തും. അതിനിടെ, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, നഗരത്തിൽ നൈറ്റ് മാർച്ചും നടത്തി.