യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷയുടെ ജീവന്‍ രക്ഷിക്കണമെന്ന് അമ്മയുടെ വിഡിയോ സന്ദേശം. എല്ലാവരും കൈകോര്‍ക്കണമെന്നും മനോരമ ന്യൂസിന് അയച്ച വിഡിയോയില്‍ അമ്മ പ്രേമ കുമാരി അഭ്യര്‍ഥിച്ചു.

Read Also: ‘പണം യഥാസമയം കൈമാറിയില്ല’; സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റിക്ക് രൂക്ഷവിമര്‍ശനം

അതേസമയം , നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നത് തുടരുമെന്ന് വിദേശകാര്യമന്ത്രാലയം. ഇതിനിടെ ശിക്ഷാവിധിയില്‍ പ്രസിഡന്‍റ് ഒപ്പുവച്ചതിന് പിന്നാലെ പരസ്പരം പഴിചാരി ആക്ഷന്‍ കമ്മിറ്റിയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമും രംഗത്തെത്തി

നിമിഷപ്രിയയുടെ വധശിക്ഷയില്‍ യമന്‍ പ്രസിഡന്‍റ് ഒപ്പുവച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് വിദശകാര്യമന്ത്രാലയത്തിന്‍റെ പ്രതികരണം. മോചനത്തിനായി കുടുംബം ശ്രമം നടത്തുന്നതായി അറിയാമെന്നും കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും വിപുലമാക്കുമെന്നും വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.  എന്നാല്‍ ചര്‍ച്ചകളുടെ സമയം കഴിഞ്ഞെന്നും സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി പണം യഥാസമയം കൈമാറാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങള്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോ മനോരമ ന്യൂസിനോട് പറഞ്ഞു.

എന്നാല്‍  രണ്ടു ഘട്ടമായി 40 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും ചര്‍ച്ചകളുടെ പുരോഗതി സാമുവല്‍ ജെറോം അറിയിച്ചിട്ടില്ലെന്നും ആക്ഷന്‍ കമ്മിറ്റി അംഗംസുഭാഷ് ചന്ദ്രന്‍ പ്രതികരിച്ചു. 

ആക്ഷന്‍ കമ്മിറ്റിയും സാമുവല്‍ ജെറോമും ഭിന്നതയിലായതോടെ മോചനത്തിനുള്ള തുടര്‍ ശ്രമങ്ങള്‍ പ്രതിസന്ധിയിലാണ്. 

ENGLISH SUMMARY:

Yemen president sanctions Nimisha Priya's death sentence, execution in one month