തൃശൂര്‍ പൂരം നടത്തിപ്പ് ഉന്നതാധികാര സമിതിയെ അംഗീകരിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വയം തമ്പുരാന്‍ ചമയുന്നുവെന്ന് സെക്രട്ടറി കെ.ഗിരീഷ്.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സ്വത്ത് കണ്ണുവച്ചാണ് ബോര്‍ഡിന്‍റെ നീക്കം. തേക്കിന്‍ക്കാട് മൈതാനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ തറവാട്ടുസ്വത്തല്ലെന്നും കെ.ഗിരീഷ് തുറന്നടിച്ചു. ഹൈക്കോടതിയിലെ കേസില്‍ ദേവസ്വങ്ങള്‍ കക്ഷിചേരുമെന്നും കെ ഗിരീഷ് പറഞ്ഞു.