ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അടിയന്തര കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ടേക്കും. പാര്‍ലമെന്‍റിനകത്തും വിഷയം ശക്തമായി ഉന്നയിക്കുമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. രാജ്യസഭയില്‍ പി.സന്തോഷ് കുമാര്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി.
സാങ്കേതികത്വം മാറ്റിവച്ച് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം ലഭ്യമാക്കണമെന്നാണ് കേരളത്തില്‍നിന്നുള്ള എം.പിമാരുടെ ആവശ്യം. പാര്‍ലമെന്‍റില്‍ വിഷയം അവതരിപ്പിക്കുന്നതിനനോടൊപ്പം പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും നേരില്‍ക്കണ്ട വിഷയം അവതരിപ്പിക്കാനാണ് ശ്രമമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
സംസ്ഥാന സർക്കാരിനും വീഴ്ചയുണ്ടായി. കേന്ദ്ര സഹായത്തിന് കാത്തുനില്‍ക്കാതെ. എസ്.ഡി.ആര്‍.എഫില്‍ നിന്നം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും തുക എടുത്ത് പുനരധിവാസം നടത്തണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടല്‍ ധനസഹായം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പി.സന്തോഷ് കുമാര്‍ എം.പി. രാജ്യസഭയില്‍ നോട്ടിസ് നല്‍കിയിരുന്നു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രയിങ്ക ഗാന്ധിയെ കണ്ട് വിജയപത്രം കൈമാറി